രാജപുരം :അയർലൻ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും രണ്ട് ലക്ഷം തട്ടിയെടുത്തു. കള്ളാർ ചെന്നക്കാടിലെ കുഴിവേലിയിൽ ജോസ് നജോസഫിനാണ് 33 പണം നഷ്ടമായത്. സംഭവത്തിൽ കൊടുങ്ങല്ലൂരിലെ സൂരജ് മുരളീധരൻ,കോട്ടയംബൈജു മൈത്ര പള്ളി എന്നിവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ഏപ്രീൽ,മെയ് മാസങ്ങളിലായാണ് സൂരജ് മുരളീധരൻ രണ്ട് ലക്ഷം രൂപ വാങ്ങിയത്. ഒരു വർഷമായിട്ടും
വിസ ലഭിക്കാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
0 Comments