പരപ്പ : ശ്രീ മുത്തപ്പൻ ബസ് റൂട്ട് മാറി ഓടിയപ്പോൾ തിരിച്ചു കിട്ടിയത് ഒരു ജീവൻ.
യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനാണ് ശ്രീ മുത്തപ്പൻ ബസ്
റൂട്ട് മാറി ഓടിയത്. ഇതിന് മുതിർന്ന
ബസ് ഡ്രൈവർ പ്രവീൺ (കുട്ടു) കണ്ടക്ടർ നിർമൽ
ക്ലിനർ ഉണ്ണികൃഷ്ണനും മാതൃകയായി.
കാഞ്ഞങ്ങാട് നിന്നും കൊന്നക്കാടേക്ക് ഇന്നലെ വൈകുന്നേരം പുറപ്പെട്ട മുത്തപ്പൻ (KL 79 A 6677) ബസ്സിൽ യാത്ര ചെയ്ത യുവതിക്ക് കുന്നുംകൈ സ്റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വരികയും തളർന്നു വീഴുകയും ചെയ്തു. ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ വരക്കാട് എളേരി റൂട്ടിൽ പോകേണ്ടിയിരുന്ന ബസ് റൂട്ട് മാറി വെള്ളരിക്കുണ്ട് ആശുപത്രിയിലേക്ക് ചീറിപാഞ്ഞെത്തുകയായിരുന്നു.
ആശുപത്രിക്ക് മുന്നിൽ ചീറി പാഞ്ഞെത്തിയ ബസ് കണ്ട് ആളുകൾ അമ്പരന്ന്
ഓടിയെത്തി .യാത്രക്കാരിയെ ഇവർ ആശുപത്രിയിലെത്തിച്ചു.
യാത്രക്കാരിക്ക് ചികിൽസ ഉറപ്പാക്കിയ
ശേഷമാണ് ജീവനക്കാർ
0 Comments