കാഞ്ഞങ്ങാട് : ഐഷാൽ മെഡിസിറ്റിയിൽ വിവിധ ഇളവുകളോടെ ഗർഭാശയ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. അമിതമായ ആർത്തവ രക്തസ്രാവം, ഗർഭാശയ മുഴകൾ, സിസ്റ്റുകൾ, അഡിനോമയോസിസ്, എൻഡോ മെട്രിയോസിസ്, കാൻസർ തുടങ്ങിയ അസുഖങ്ങൾ മൂലം ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവർക്ക് ഏറെ സാമ്പത്തിക ഇളവുകളോടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ക്യാമ്പായിരിക്കും ഇതെന്ന് ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർമാരായ ഡോ: നിസാർ, ഡോ: മേഘ എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. ഏപ്രിൽ 26 മുതൽ മെയ് 15 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധന, കൗൺസിലിങ്, സ്കാനിങ്ങിന് 50% ഇളവ്, ലാബ് ടെസ്റ്റുകൾക്ക് 20% ഇളവ്, സർജറി ആവിശ്യം വരുന്നവർക്ക് പ്രതേക ഇളവുകളോട് കൂടിയ പാക്കേജ് എന്നിവ ലഭ്യമായിരിക്കുമെന്ന് ബന്ധപെട്ട വർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
0 Comments