Ticker

6/recent/ticker-posts

മിഷൻ പണി മുടക്കി ഹോസ്ദുർഗിലെ ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടു ഇരിയ സ്കൂളിൽ ആരംഭിച്ചത് രണ്ട് മണിക്കൂർ വൈകി

കാഞ്ഞങ്ങാട് : വോട്ടിംഗ്
മിഷൻ പണി മുടക്കിയതിനെ തുടർന്ന്
ഹോസ്ദുർഗിലെ  ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടു. മിഷൻ പ്രവർത്തിക്കാത്തതിനെ തുടർന്ന്
ഇരിയ സ്കൂളിലെ ഒരു ബൂത്തിൽ വോട്ടെടുപ്പ്
ആരംഭിച്ചത് രണ്ട് മണിക്കൂർ വൈകി. ഹോസ്ദുർഗ് യു. ബി. എം. സിസ്കൂളിലെ 137 ആം നമ്പർ ബൂത്തിലാണ് വോട്ടെടുപ്പ് ആരംഭിച്ച് രണ്ടര മണിക്കൂറിന് ശേഷം വോട്ടിംഗ് തടസപ്പെട്ടത്. 250 വോട്ടുകൾ ചെയ്ത ശേഷമാണ് മിഷൻ തകരാറിലായത്. 10.30 മണിയോടെയായിരുന്നു മിഷൻ തകരാറിലായത്. 11 മണികഴിഞ്ഞിട്ടും വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടില്ല. പരിഹരിക്കാൻ നടപടി ആരംഭിച്ചു. ബൂത്തിന് മുന്നിൽ വലിയ ക്യൂവാണു ള്ളത്. ചൂടിൽ  ക്യൂ നിന്ന് വിയർക്കു കയാണെന്ന് വോട്ടർമാർ ഉത്തരമലബാറിനോട് പറഞ്ഞു. ഇരിയ ഗവ. സ്കൂളിലെ ഒരു ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത് 8.50 ഓട് കൂടിയായിരുന്നു. മിഷൻ പ്രവർത്തിക്കാത്തതിനെ തുടർന്ന് രാവിലെ 2 മണിക്കൂറിനിടെ ഒരു വോട്ടും രേഖപ്പെടുത്താനായില്ല. പുതിയ മിഷൻ എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ചെമ്മനാട് ഒരു ബൂത്തിലും മിഷൻ തകരാറായെങ്കിലും ഉടനടി പരിഹരിച്ചു.
Reactions

Post a Comment

0 Comments