Ticker

6/recent/ticker-posts

പുഴയോരത്ത് ചീട്ട് കളി ഒമ്പത് പേർ പിടിയിൽ

കാഞ്ഞങ്ങാട്: പുഴയോരത്ത് ചീട്ടുകളിലേർപ്പെട്ട ഒൻപത് പേരെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 1.15 ന് പാണത്തൂർ ടൗണിന് സമീപത്തെ പുഴയോരത്താണ് പുള്ളിമുറി ചീട്ടുകളിയിലേ ർപ്പെട്ടത്.ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പി. എ. കരീം 60, പി.എം. ഷിബു 51, രാജേഷ് 47, അജു ജോസഫ് 38 ,  ടി.സൈതലവി 61, എം. എ. അനൂപ് 27 എം. എ .ഹക്കീം  401 കുന്നുംകൈ പാമ്പൂരി യിലെ ജയകുമാർ 47, പി.എം. ഉസ്മാൻ 59എന്നിവരാണ് അറസ്റ്റിലാ ആയത്, 23,360 രൂപ കളിക്കളത്തിൽ നിന്നും പിടിച്ചെടുത്തു.
Reactions

Post a Comment

0 Comments