Ticker

6/recent/ticker-posts

കാണാതായ നവ വധുവിനെ കൊയിലാണ്ടി സ്വദേശിക്കൊപ്പം കണ്ടെത്തി

ചിറ്റാരിക്കാൽ :കാണാതായ നവ വധുവിനെ കൊയിലാണ്ടി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തി.
 വെസ്റ്റ് എളേരി വരക്കാട് സ്വദേശിനിയായ 27 കാരിയെ മൂന്ന് ദിവസം മുൻപാണ് കാണാതായത്. 
ഭർതൃമാതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത്  മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ യുവാവിനൊപ്പം കണ്ടെത്തിയത്. മൂന്ന് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാതായതറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ചിറ്റാരിക്കാൽ 
സ്റ്റേഷനിലെത്തിയ  യുവതിയെ 
പൊലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടത്തിന് വിട്ടു.
Reactions

Post a Comment

0 Comments