കാഞ്ഞങ്ങാട് :കല്ലൂരാവിയിലെ മുൻപള്ളി ഇമാം മഹമൂദ് മദനി ഹാജി 65 അന്തരിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. കല്ലൂരാവി ജുമാ മസ്ജിദ് ഖത്തീബായും മദ്രസാധ്യാപകനുമായി ദീർഘകാലം പ്രവർത്തിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് കല്ലൂരാവി ഖബർസ്ഥാനിൽ. കല്ലൂരാവിയിലെ എ പി . മൊയ്തു, കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: അലി , ലത്തീഫ്, സിദ്ദീഖ്, ഫാറൂഖ്, ഫാത്തിമ. മരുമക്കൾ: ഷഹാന , സബൂറ, സഹീറ, ഫരീദ ,സമദ് . സഹോദരങ്ങൾ: കെ. പി . അബ്ദുൾ റഹ്മാൻ, ജമീല, മറിയം.
0 Comments