കാഞ്ഞങ്ങാട് :കൊന്നക്കാട് സ്വദേശിയെ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ആലക്കോടൻ ശങ്കരൻ മണിയാണിയുടെ മകൻ ടി.വി. ചന്ദ്രൻ 64 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 ന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.കൊന്നക്കാട്ട് വൃന്ദാവൻ ടാക്കീസിന്റെ ഓപ്പറേറ്ററായിരുന്ന ചന്ദ്രൻ ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിന്റെ സൂപ്പർവൈസർ ജോലി ചെയ്യുകയാണ്. ആലക്കോടൻ ശങ്കരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ ചന്ദ്രിക.മക്കൾ: നിധിൻ, ധന്യ.
സഹോദരങ്ങൾ: മനോഹരൻ, സുധാകരൻ, രത്നാകരൻ, ഗീത, പുഷ്പലത, സുലോചന, അജിത.
0 Comments