Ticker

6/recent/ticker-posts

വ്യാപാരിയുടെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

ചെറുവത്തൂർ: വ്യാപാരി യുടെസ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ. പെരിങ്ങോം കൊരങ്ങാട് സ്വദേശി ബി.ഫാസിലിനെ 26യാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്.തൃക്കരിപ്പൂർ ഒളവറയിലെ വ്യാപാരിയായ കെ.വിജയൻ്റെ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് പ്രതിയെ പിടികൂടിയത്.2022-ൽ വ്യാപാര സ്ഥാപനത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചു കടന്നു കളഞ്ഞത്. മോഷ്ടിച്ചവാഹനം മലപ്പുറം കൽപ്പഞ്ചേരിയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പ്രതി മലപ്പുറം 
പൊലീസിൻ്റെ പിടിയിലായത്.തുടർന്ന് ചന്തേര പൊലീ
സിന് കൈമാറുകയായിരുന്നു.നേരത്തെ പടന്നയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തു
മെന്ന് ചന്തേര എസ്.ഐ മനോജ് പൊന്നം പാറപറഞ്ഞു. മനോജ് പൊന്നം പാറക്ക് പുറമെ എ.എസ്.ഐ സുരേഷ് ക്ലായിക്കോട് സീനിയർ സിവിൽ ഓഫീസർമാരായ ഷാജു, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Reactions

Post a Comment

0 Comments