Ticker

6/recent/ticker-posts

ലഹരി പാർട്ടിക്കിടെ പൊലീസ് റെയിഡ് 5 പേർ അറസ്റ്റിൽ എം.ഡി.എം .എയും കഞ്ചാവും പിടിച്ചു

കാസർകോട്: മയക്കുമരുന്ന് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ അഞ്ചു പേർ പിടിയിൽ.മാരക ലഹരിമരുന്ന എം ഡി എം എ യും കഞ്ചാവും പണവും പിടിച്ചെടുത്തു. മധൂർ ഷിറിബാഗിലുവിലെ ബി.എ. അബൂബക്കർ സിദ്ധിഖ് 30, പട്ളയിലെ വി.എ.അബ്ദുള്ള 25, ബേള കുക്കുംകൂടലിലെ വെൽഡിംഗ് ഷോപ്പ്ഉടമ കെ.എ.മുഹമ്മദ് ഇർഫാൻ 32 ,ഉത്തരാഖണ്ഡ് ഉത്തം സിംഗ് സ്വദേശികളായ അഫ്ത്താബ് 27, വാസിൽ ഖാൻ 26 എന്നിവരെയാണ് ബദിയടുക്ക എസ്.ഐ.എൻ.അൻസാറും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരമാണ് ലഹരി പാർട്ടി നടന്നത്. കുക്കും കൂടലിലെ വെൽഡിംഗ് ഷോപ്പ്കേന്ദ്രീകരിച്ചായിരുന്നു ലഹരി പാർട്ടി നടത്തിയത്. 
പൊലീസ്റെയ്ഡിൽമുറിയിൽ നിന്ന് 6.78 ഗ്രാം എംഡി എം എ യും 71.10 ഗ്രാം കഞ്ചാവും 28,000 രൂപയും  പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments