Ticker

6/recent/ticker-posts

പറമ്പിൽ നിൽക്കുകയായിരുന്ന ആളുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ സംഘം ഒന്നേകാൽ ലക്ഷത്തിൻ്റെ മാല കവർന്നു

കാസർകോട്: റോഡരികിലെപറമ്പിൽ നിൽക്കുകയായിരുന്ന ആളുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ സംഘം ഒന്നേകാൽ ലക്ഷം വില വരുന്ന രണ്ടര പവന്റെ സ്വർണമാല കവർന്നു. പൈവളികെ കട്ട തമനെയിലെ
കെ.ഗോപാലകൃഷ്ണ ഭട്ടിൻ്റെ കഴുത്തിൽ നിന്നു മാണ് ആഭരണം കവർന്നത്. ചേവാർ റോഡരികിലെ സ്വന്തം പറമ്പിൽ നിൽക്കുന്നതിനിടെ ഇന്ന് രാവിലെ 6.30 നാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാൾ മാല പൊട്ടിച്ച് ഞൊടിയിടയിൽ ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കുമ്പള
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments