കാഞ്ഞങ്ങാട് :ബല്ലാ കടപ്പുറത്ത് തിരഞ്ഞെടുപ്പ്ബൂത്ത് ഏജൻ്റായസി.പി.എം പ്രവർത്തകൻ്റെചായക്കട തീവെച്ച് നശിപ്പിച്ച സംഭവത്തിൽ കേസെടുത്ത
പൊലീസ് രണ്ടംഗ സംഘത്തെ തിരയുന്നു.
ബല്ലാ കടപ്പുറത്തെ
കോർണിച്ച് കഫേ എന്ന ജ്യൂസ് ചായ കട
യാണ് തീ വെച്ച് നശിപ്പിച്ചത്. പെ
ട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് വ്യക്തമായി. എം.കെ.
മൂസാൻ കുട്ടിയുടെ കടയാണ് കത്തിച്ചത്.
ബല്ലാ കടപ്പുറം സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. അനാദി കടയോട് ചേർന്നുള്ള തട്ടുകടയാണിത്.ഇന്ന് പുലർച്ചെ 3 .50 ഓടെയാണ് തീ വെച്ചത്.
ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ
പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തിൽ
പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ ഉൾപെടെ പരിശോധിച്ച് വരികയാണ്.
0 Comments