കാഞ്ഞങ്ങാട് : വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ട്
സൗദി ജയിലിൽ കഴിയുന്ന
കോഴിക്കോട് ഫാറൂകിലെ അബ്ദുൽ റഹീമിൻ്റെ ജീവിതം തിരിച്ചു പിടിക്കുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിച്ചബോച്ചേ ക്ക് നന്ദി അറിയിച്ച് കാഞ്ഞങ്ങാട്ട് കൂറ്റൻ ഫ്ളക്സ് ബോർഡ് ഉയർന്നു.
34 കോടിയെന്ന ഭീമമായ തുക നാല് ദിവസം കൊണ്ട് സ്വരൂപിക്കുന്നതിനായി നേതൃത്വം നൽകി മലയാളിക്ക് അഭിമാനമായ ബോച്ചേ ക്ക് നന്ദി അറിയിച്ച് ആണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട് മണ്ഡലം സ്വതന്ത്ര കർഷക സംഘം കമ്മിറ്റിയാണ് പുതിയകോട്ട ടി. ബി റോഡ് ജംഗ്ഷനിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ബോർഡ്
ശ്രദ്ധേയമായി.
0 Comments