ഒന്നാം സമ്മാനം 75 ലക്ഷം രൂപ കാഞ്ഞങ്ങാട്ട് വിറ്റ ടിക്കറ്റിന് ലഭിച്ചു. പഴയ ബസ് സ്റ്റാൻ്റിലെ തിരുവങ്ങാട് ലോട്ടറി ഏജൻസി വഴി വിതരണം ചെയ്ത ടിക്കറ്റാണിത്. ചില്ലറ വിൽപ്പന നടത്തുന്ന നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ വാങ്ങിയ ഒരു ബുക്ക് ടിക്കറ്റിലാണ് സമ്മാനം ലഭിച്ചത്. സമ്മാന അർഹനെ കണ്ടെത്തിയിട്ടില്ലെന്ന് തിരുവങ്ങാട് ഏജൻസി ഉടമ ഉത്തരമലബാറിനോട് പറഞ്ഞു.
0 Comments