Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ഫ്ളാഷ് മൊബൈൽ ഷോപ്പ് ഉടമ കെ.റഷീദ് അന്തരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ ഫ്ളാഷ് മൊബൈൽ ഷോപ്പ് ഉടമ കെ.റഷീദ് 52 അന്തരിച്ചു. തൈക്കടപ്പുറം കണിച്ചിറ സ്വദേശിയാണ്. കണ്ണൂർ ആശുപത്രിയിലാണ് മരണം. നെടുങ്കണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ അടക്കം നടന്നു. അനശ്വര ടെക്സ്റ്റൈൽസിന് സമീപം 10 വർഷം മുൻപായിരുന്നു സ്ഥാപനം തുടങ്ങിയത്. മൊബൈൽ ഫോണുകൾ അബദ്ധത്തിൽ ലോക്കായാൽ ശരിയാക്കി നൽകിയിരുന്ന കാഞ്ഞങ്ങാട്ടെ ആദ്യത്തെ ആധുനിക രീതിയിൽ തുടങ്ങിയ സ്ഥാപനമായിരുന്നു. 
നിലവിൽ കാഞ്ഞങ്ങാട് ടൗൺ പള്ളിക്ക് സമീപം റെയിൽവെ സ്റ്റേഷൻ റോഡിലെ കെട്ടിടത്തിലാണ് സ്ഥാപനം. മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ എം.പി. സമീറ . മക്കൾ: സാലിഹ് (ഗൾഫ് ) സാലിമ, സഹൽ, സൽമാൻ.
Reactions

Post a Comment

0 Comments