Ticker

6/recent/ticker-posts

ഐ.എൻ.എൽ പ്രവർത്തകനെ ആക്രമിച്ചു

കാഞ്ഞങ്ങാട് : ഐഎൻഎൽ പ്രവർത്തകനെ ആക്രമിച്ചു. അജാനൂർ കൊളവയൽ പുഴക്കര ഹൗസിൽ കെ. മുഹമ്മദ് കുഞ്ഞി51യെയാണ്  ആക്രമിച്ചത്. ഇന്നലെ രാത്രി 8.30ന് ഇഖ്ബാൽ ജംഗ്ഷന് സമീപത്ത്
വെച്ചാണ് അക്രമത്തിനിരയായത്.
 സംഭവത്തിൽ ഷബീറിനെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തടഞ്ഞ്
 നിർത്തി മുഖത്ത് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പല്ലിനും താടിയെല്ലിനും പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് ഇഖ്ബാ
ൽ ജംഗ്ഷനിൽ ഐ.എൻ.എൽ ഓഫീസ് തുറന്നിരുന്നു. ഓഫീസ് പ്രവർത്തിക്കാൻ മുൻകൈ എടുത്തത് മുഹമ്മദ് കുഞ്ഞിയാണ്. ഇതാണ് ലീഗ് പ്രവർത്തകനായ ഷബീറിനെ പ്രകോപിപ്പിച്ചതെന്ന് മുഹമ്മദ് കുഞ്ഞിപറഞ്ഞു.
ഇദ്ദേ​ഹത്തെ സി.പി. എം സംസ്ഥാന കമ്മിറ്റി അം​ഗം കെ. പി. സതീശ് ചന്ദ്രനും ജില്ലാ ആക്ടിങ് സെക്രട്ടറി സി .എച്ച്. കുഞ്ഞമ്പു എം.എൽ.എയും സന്ദർശിച്ചു. 

പടം :
പരിക്കേറ്റ് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് കുഞ്ഞിയെ സി .എച്ച്. കുഞ്ഞമ്പു എം.എൽ.എയും സി.പി. എം ലോക്കൽ സെക്രട്ടറി എം. വി. നാരായണനും സന്ദർശിക്കുന്നു.
Reactions

Post a Comment

0 Comments