കാഞ്ഞങ്ങാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മോർഫ് ചെയ്ത ഫോട്ടോ ഫെയ്സ്ബുക്കിലിടുകയും മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മാലോം ചുള്ളി സ്വദേശി മാർട്ടിൻ ജോർജിൻ്റെ പരാതിയിൽ മാലോം പണ്ടാരത്തിൽ മധുവിൻ്റെ പേരിലാണ് കേസ്' 19 നും 21 നും ഇടയിൽ ആണ് സംഭവം. കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ച് സമൂഹത്തിൽ ലഹളക്ക് ശ്രമിച്ചതായാണ് കേസ്'. വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.
0 Comments