മടിക്കൈ
എരിപ്പിൽ മൂന്ന് റോഡിൽ ഭജനമഠത്തിന് സമീപത്തെ പി.വി. ജാനകിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പുള്ളിമാൻ വീണത്. നാട്ടുകാരും വനപാലകരും ചേർന്ന് മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ വലയിൽ കുരുക്കി മാനിനെ കരകയറ്റി.
ഞായറാഴ്ച രാവിലെ റബ്ബർ ടാപ്പിങ്ങിനെത്തിയ കെ.വി. സുകുമാരനാണ് കിണറ്റിൽ വീണ പുള്ളിമാനിനെ കണ്ടത്. രക്ഷാപ്രവർത്തനത്തിനിടെ ഒരുതവണ വലയിൽ കുരുങ്ങിയ മാൻ കരയ്ക്ക് എത്താറായപ്പോഴേക്കും കിണറ്റിൽ വീണു.
വനം വകുപ്പ് ജീവനക്കാരൻ കിണറ്റിലിറങ്ങിയാണ് മാനിനെ വലയിലാക്കിയ കരയിലെത്തിച്ചത്. ആറ് മീറ്ററോളം ആഴവും മൂന്നടിയോളം വെള്ളവുമുള്ള കിണറ്റിലാണ് മാൻ വീണത്. വലിയ
0 Comments