കാഞ്ഞങ്ങാട് : പള്ളിക്കര അപ്പക്കുഞ്ഞി 65 യുടെ മരണവുമായി ബന്ധപ്പെട്ട് മകൻ പ്രമോദിനെ 37 തിരെ ബേക്കൽ പൊലീസ് വധശ്രമം വകുപ്പ് ചുമത്തി കേസ് റജിസ്ട്രർ ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകീട്ട് 5.45 മണിക്ക് പ്രതി പിതാവിനെ തേങ്ങ ഉരിക്കുന്നെ മെഷീൻ ഉപയോഗിച്ചും പി ക്കാസ് കൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തി
യെന്നാണ് കേസ്. ചികിൽസക്കിടെ രാത്രി 7.45 ന് ജില്ലാശുപത്രിയിലായിരുന്നു മരണം. ഞായറാഴ്ച അഛനെ ക്രൂരമായി മർദ്ദിച്ചതിന് പ്രമോദിൻ്റെ പേരിൽ വധശ്രമക്കേസും നിലനിൽക്കുന്നുണ്ട്.
0 Comments