കാഞ്ഞങ്ങാട് :ഷെയർ മാർക്കറ്റിംഗിൻ്റെ പേരിൽ പതിനാലര ലക്ഷം രൂപ തട്ടിയെടുത്തു. തൃക്കണ്ണാട് സ്വദേശി വി. ആർ. ശിവദാസനാണ് 69തട്ടിപ്പിനിരയായത്. 147 0000 രുപയാണ് നഷ്ടപ്പെട്ടത്. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചാൽ കുടുതൽ ലാഭം നൽകാമെന്നായിരുന്നു പറഞ്ഞത്. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി മാസങ്ങളിൽ വിവിധ തവണ കളിലായാണ് പണം ബാങ്കിൽ നിക്ഷേപിച്ചത്. സംഘം പറഞ്ഞ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്'. ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments