Ticker

6/recent/ticker-posts

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചു

ചിറ്റാരിക്കാൽ: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആലക്കോട് സ്വദേശിയെയും ഭാര്യയെയും സ്ത്രീ ഉൾപ്പെടെ മൂന്നം സംഘം ആക്രമിച്ചു. കഴിഞ്ഞദിവസം പാലാവയൽ തയ്യേനിയിലാണ് സംഭവം. ആലക്കോട് വടക്കേ കൂത്ത് ഹൗസിലെ ജയിംസ് ജോസഫ്  55 ,ഭാര്യ ഡബി ജയിംസ്  52 എന്നിവരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ബോബി, അഗസ്റ്റിൻ, ജാസ്മിൻ എന്നിവർക്കെതിരെ  ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.മാരകായുധം കൊണ്ട് കൈക്ക് കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്.  സ്വത്ത് സംബന്ധ പ്രശ്നത്തിൽ ബോബിക്കെതിരെ ഡബി ജയിംസിന്‍റെ അമ്മ പരാതി നൽകിയ വിരോധത്തിനാണ്  അക്രമം.
Reactions

Post a Comment

0 Comments