കാഞ്ഞങ്ങാട് : പടന്നക്കാട് വീട്ടിൽനിന്നും ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അന്വേഷണസംഘം. കഴിഞ്ഞ നാല് ദിവസമായി പൊലീസിൻ്റെ ഉറക്കം കെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ ആശ്വാസത്തിലാണ് അന്വേഷണ സംഘം. നിർണായക വിവരം ലഭിച്ചതോടെ അന്വേഷണസംഘം അടുത്ത ഘട്ടത്തിലേക്ക് കടന്നു. പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു പറയാൻ പൊലീസ് തയ്യാറായില്ല. കഴിഞ്ഞ മൂന്ന് ദിവസമായി 167 സി.സി.ടി.വി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. പടന്നക്കാടും സംഭവം നടന്ന പെൺകുട്ടിയുടെ വീടിനു സമീപത്തെയും കാഞ്ഞങ്ങാട്ടയും ദേശീയപാതയിലെയും നിരവധി ക്യാമറകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷനിലെ ഉൾപ്പെടെയുള്ള ക്യാമറകളും പരിശോധിച്ചിരുന്നു. സി. സി. ടി. വി ക്യാമറ പരിശോധനയിലാണ് കേസിൽ വഴിത്തിരിവാകുന്ന നിർണായക വിവരം ലഭിക്കുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച രണ്ട് സി.സി.ടി.വി ദൃശ്യങ്ങളാണ് നിർണായകമായത്. പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകുന്നതിന് രണ്ട് ദിവസം മുൻപ് ഈ പ്രദേശത്ത് മറ്റൊരു സംഭവം നടന്നിരുന്നു. സ്വർണ മാല എന്ന് കരുതി വീട്ടമ്മയുടെ മുക്ക് മാല പൊട്ടിച്ച സംഭവമായിരുന്നു ഇത്. പെൺകുട്ടിയുടെ വീടിന് 500 മീറ്റർ അകലെയായിരുന്നു ഈ സംഭവം.
മുക്കു പണ്ടം പൊട്ടിച്ച് ഓടുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യമായിരുന്നു പൊലീസ് ലഭിച്ചത് .ഈ ദൃശ്യത്തിൽ പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ദിവസം ലഭിച്ച ക്യാമറ ദൃശ്യം കൂടി പരിശോധിച്ചതിൽ രണ്ട് ദൃശ്യങ്ങളിലെയും പ്രതി ഒരാൾ തന്നെയെന്ന് പൊലീസ് ഉറപ്പാക്കി. രണ്ട് ക്യാരറദ്യശ്യത്തിലെയും പ്രതിയുടെ നടത്തം ഒരേ രീതിയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതും ക്യാമറ ദൃശ്യവും നടത്തവും പ്രതിയെ അറിയുന്നവർ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞതും നിർണായകമായി. കണ്ട് മറ്റ് ചിലർഈ ദൃശ്യം പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് 24 മണിക്കൂറിനകം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിയുകയായിരുന്നു. കാസർകോട് ജില്ലയിലാകെയും അയൽ സംസ്ഥാനത്തും അന്വേഷണസംഘം പ്രതിക്കായി വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. ദിവസങ്ങൾക്കകം പ്രതിയെ അറസ്റ്റ് ചെയ്യാൻ ആകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇനി പ്രതിയെ പിടികൂടുക എന്ന കടമ്പയാണ് പൊലീസിന് മുൻപിൽ ഉള്ളത് . പ്രതിക്കെതിരെ മറ്റൊരിടത്ത് സമാന കേസുണ്ട്. പ്രതി കുടക് സ്വദേശിയാണ്.
0 Comments