മഞ്ചേശ്വരം
മച്ചംപാടി സിഎം നഗറിലെ പ്രവാസി ഇബ്രാഹിം ഖലീലിൻ്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണാഭരണങ്ങളും കവർന്നു.
ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ ലോക്കറുകൾ മോഷ്ടിക്കുന്ന ദൃശ്യം സിസി ടിവിക്യാമറയിൽ പതിഞ്ഞു.
വീട്ടിൽ മോഷ്ടാക്കൾ കയറുന്ന ദൃശ്യം കണ്ട് ഗൾഫിൽ നിന്നും ഇബ്രാഹിം ഖലീൽ ബന്ധുക്കളെ വിവരമറിയിച്ചു.
മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.
0 Comments