Ticker

6/recent/ticker-posts

പള്ളികമ്മിറ്റി തിരഞ്ഞെടുപ്പിനിടെ സംഘർഷം 5 പേർക്കെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട് : പള്ളി ജനറൽ ബോഡി യോഗത്തൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനിടെ യുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കേസ്.  ബാവ നഗറിലെ കെ.ഇബ്രാഹീമിൻ്റെ 52 പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. അഷറഫ്, ഷാനിദ് , അഫ് റീദ്, റിബ്സാൻ, അഷ് ബർ, ഹൈദർ എന്നിവർക്കെതിരെയാണ് കേസ്. ബാവ നഗർജുമാ മസ്ജിദ് പള്ളിയിൽ നിന്നും ജനറൽ ബോഡി യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ തടഞ്ഞു നിർത്തി ഷർട്ടിന് പിടിച്ച് വലതു കണ്ണിന് കുത്തിയ സമയം നിലത്ത് വീണു. ഈ സമയം അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചെന്നാണ് കേസ്. അഷറഫ് എന്നയാളെ അടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. പുതിയ പള്ളിക്കമ്മിറ്റിയെ തിരഞ്ഞെടുത്തതാണ് അക്രമകാരണമെന്നും പൊലീസിന് മൊഴി നൽകി. ഇന്നലെ വൈകീട്ടായിരുന്നു സംഘർഷം.
Reactions

Post a Comment

0 Comments