കാഞ്ഞങ്ങാട് :
ബേഡകം പൊലീസ് ക്വാർട്ടേഴ്സിൽ വെച്ച് എലി വിഷം കഴിച്ച എസ്.ഐ മരിച്ചു. ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയൻ 49 ആണ് മരിച്ചത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് ആണ് മരണം. നാല് ദിവസം മുൻപാണ് പൊലീസ് സ്റ്റേഷന് അടുത്തുള്ള
ക്വാർട്ടേഴ്സിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ചികിൽസയിലായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.
പനത്തടി പഞ്ചായത്ത് ഒന്നാം വാർഡ് മാനടുക്കം പാടിയിൽ സ്വദേശിയാണ്.
കൊച്ചി അമൃത ഹോസ്പിറ്റലിൽവെച്ച് ആണ് മരണം.
പിതാവ്: കുട്ടിനായ്ക്ക്,മാതാവ്: അക്കാച്ചുഭായ് .ഭാരൃ:ശ്രീജ.മക്കൾ: ആവണി,അഭിജിത്ത് (ഇരുവരും വിദ്യാർത്ഥികൾ) ,സഹോദരങ്ങൾ: പരേതനായ ജനാർദ്ദനൻ, ബാലാമണി(കുടുംബൂർ) ,നാരായണി(അടൂർ ).
0 Comments