Ticker

6/recent/ticker-posts

വിനോദയാത്രയെ ചൊല്ലി സംഘർഷം ഏഴ് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:മകനെ വിനോദയാത്രയ്ക്ക് കൊണ്ടു പോകാൻ ശ്രമിച്ചതിന് യുവാക്കളെ പിതാവിന്റെ നേതൃത്വത്തിൽ  ആക്രമിച്ചതായി പരാതി. പള്ളിക്കരയിലെ  അഞ്ച് യുവാക്കളെയാണ്  കഴുത്തിനു കുത്തിപ്പിടിച്ച് മരവട്ടി കൊണ്ട് മുഖത്തും പുറത്തുമടിച്ചു പരിക്കേൽപ്പിച്ചത്.വിനോദയാത്ര പോകാൻ സുഹൃത്തിനെ അന്വേഷിച്ചെത്തിയ വർക്ക് നേരെയാണ് ആക്രമണമെന്നാണ് പരാതി.
സംഭവമായി ബന്ധപ്പെട്ട് പള്ളിക്കരയിലെ ഹംസ, അബൂബക്കർ എന്നിവർക്കെതിരെ ബേക്കൽ പാെലീസ് കേസെടുത്തു.
ഇതേ സംഭവത്തിൽ പള്ളിക്കര പെരിയ റോഡ് റഹ്മത്ത് മൻസിലിൽ അബൂബക്കറിന്റെ പരാതിയിൽ ഒൻപത് പേർക്കെതിരെയും ബേക്കൽ പൊലീസ് കേസെടുത്തു. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അബൂബക്കറിനെയും ഭാര്യയെയും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭാര്യയുടെ തലയ്ക്കും മുഖത്തും വലതു കണ്ണിനുമായി അടിച്ചുപരിക്കൽപ്പിച്ചത് അബൂബക്കറിന് നിലത്ത് തള്ളിയിട്ട് ചവിട്ടി തല ഭിത്തിയിടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്.അബൂബക്കറിന്റെ ബന്ധുവിന്റെ മകനെ വിനോദയാത്രയ്ക്ക് വിടാത്ത വിരോധത്തിനാണ്  അക്രമം എന്നാണ് പരാതി.
Reactions

Post a Comment

0 Comments