കാഞ്ഞങ്ങാട് : പള്ളി ജനറൽ ബോഡി യോഗത്തൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനിടെ സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ബാവ നഗറിൽ ഇന്നുച്ചക്കാണ് സംഘർഷമുണ്ടായത്.
ഇബ്രാഹിം52, അഷറഫ്50, മൻസൂർ36, ഷംസീർ32 എന്നിവർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച
മുൻപുള്ള വെള്ളിയാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിൽ കണക്ക് വെക്കാൻ ആവശ്യപ്പെട്ടതോടെ ബഹളത്തിൽ കലാശിച്ചിരുന്നു. തുടർന്നാണ് യോഗം ഈ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. യോഗം ചേർന്നയുടൻ
പുതിയ ഭരണ സമിതിക്കായി പാനൽ വെക്കാനുള്ള ശ്രമം ഒരു വിഭാഗം നടത്തിയപ്പോൾ എതിർ വിഭാഗം
അംഗീകരിച്ചില്ല. ഇതേ തുടർന്ന് ചേരിതിരിഞ്ഞ് സംഘർഷമായി. യോഗം നടന്ന മദ്രസ ഹാളിലെ ഒരു ജനാല പൊട്ടുകയും ചെയതു. വിവരമറിയിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. ഇതിന് ശേഷം യോഗം ചേർന്ന്
പുതിയ കമ്മിറ്റി വന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ
വീണ്ടും സംഘർഷവും അടിയും നടന്നു. ഈ സംഘർഷത്തിലാണ് നിരവധി പേർക്ക് പരിക്കേറ്റത്.
0 Comments