Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അസുഖമെന്നറിഞ്ഞ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ്
ചികിൽസയിൽ കഴിഞ്ഞ വരവെ അന്തരിച്ചു.
അബൂദബി മുറൂർ റോഡിൽ ജോലി ചെയ്യുന്ന പാണത്തൂർ ചെമ്പേരിയിലെ ഫായിസ് 22) ആണ് അന്തരിച്ചത്. ചെമ്പേരി അബൂബക്കറുടെയും- കാഞ്ഞങ്ങാട് ആവിയിലിലെ ശരീഫയുടെയും  മകനാണ്. സഹോദരങ്ങൾ:ഫാസിൽ,ഫർസാന,ഫഹീമ. എയർപോർട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് രോഗ വിവരം അറിയുന്നത്. നാട്ടിലെത്തി വിദഗ്ധ ചികിൽസയിലായിരുന്നു. പ്രാർത്ഥനകൾ വിഫലമാക്കിയായിരുന്നു ഫായിസ് യാത്രയായത്. യുവാവിൻ്റെ മരണം പാണത്തൂരിലെയും ആവിയിലെയും നാട്ടുകാരെയാകെ കണ്ണീരിലാക്കി.
Reactions

Post a Comment

0 Comments