Ticker

6/recent/ticker-posts

രാത്രി മദ്രസയിൽ നിന്നും മടങ്ങിയ പെൺകുട്ടികൾക്ക് മുന്നിൽ കാർ നിർത്തി ഹെഡ് ലൈറ്റ് ഓഫാക്കി ഭയന്ന് വിറച്ച് കുട്ടികൾ വീട്ടിലേക്ക് ഓടി മൂന്ന് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :രാത്രി മദ്രസയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺ കുട്ടികൾക്ക് മുന്നിൽ കാർ നിർത്തി
ഹെഡ്ലൈറ്റ് ഓഫാക്കിയതോടെ
 ഭയന്ന് വിറച്ച്കുട്ടികൾ വീട്ടിലേക്ക് ഓടി.
തട്ടിക്കൊണ്ട് പോകാനെത്തിവരാണെന്ന്
കുട്ടികൾ സംശയം പറഞ്ഞ
തോടെ രക്ഷിതാക്കളും മദ്രസാധികൃതരും പൊലീസിൽ പരാതി നൽകി. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ
 മൂന്ന് പേരെ
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അജാനൂർ തീരദേശത്തെ മദ്രസയിൽ നിന്നും രാത്രി 9.30 മണിയോടെ
പoനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 10 വയസ് വീതമുള്ള കുട്ടികൾക്ക് മുന്നിലാണ് കാർ നിർത്തി ലൈറ്റ് ഓഫാക്കിയത്. മുറിയനാവിസ്വദേശിയടക്കമുള്ള മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സ്ഥലം ഏതെന്ന് കുട്ടികളോട്
ചോദിക്കാനാണ് തങ്ങൾ കാർ നിർത്തിയതെന്നാണ് കസ്റ്റഡിയിലായവർ
പൊലീസിനോട് പറഞ്ഞത്. കാറിലുണ്ടായിരുന്ന ഒരു യുവാവ് പ്രദേശത്തുകാരനായതിനാൽ സ്ഥലം ചോദിക്കാനാണ് കാർ നിർത്തിയതെന്ന വിശദീകരണം പൊലീസ് വിശ്വാസത്തിലെടുത്തില്ല. എന്നാൽ തട്ടിക്കൊണ്ട് പോകാനല്ല യുവാക്കൾ വന്നതെന്ന് പൊലീസ് അന്വേഷിച്ച് ഉറപ്പാക്കി. ജാമ്യത്തിൽ വിട്ട ഇവർ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.
Reactions

Post a Comment

0 Comments