കാസർകോട്:മരുന്ന് വാങ്ങാൻ പോയ സ്ത്രീയെ കാണാതായതായി പരാതി. ചെങ്കള നാരമ്പാടിയിലെ നാരായണൻ്റെ ഭാര്യ ലീലാവതി 60 യെയാണ് കാണാതായത്. മരുന്ന് വാങ്ങാൻ ബദിയഡുക്ക പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്ക് പോയതാണ്. ഓട്ടോയിൽ കുമ്പളയിൽ വന്ന് ഇറങ്ങുന്നത് കണ്ടവരുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. മകൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments