കാഞ്ഞങ്ങാട് : വേനൽ മഴയിലും ഇടിമിന്നലിലും കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കി. രണ്ട് വീടുകൾക്ക്ഇടിമിന്നലേറ്റു. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിലാണ് വീടിന് നാശനഷ്ടമുണ്ടായത്. വീടിൻ്റെ ചുമര് വിണ്ട് കീറി. കോടോത്തെ കാരിച്ചിയുടെയും കരിന്തളം പാലാത്തടം ഷൈജതോമസി വീടിനു മാണ് ഇടിമിന്നലേറ്റത്. ഭീമനടി പുല്ലു മലയിലെ പത്മിനിയുടെ കിണർ ഇടിഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിൽ കഴിഞ്ഞ ദിവസം മാത്രം ആറ് വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. പലേടത്തും മതിലുകൾ ഇടിഞ്ഞു വീണു. മണ്ണിടിച്ചിലും വ്യാപകമാണ്. ഇടിമിന്നൽ പല ഭാഗങ്ങളിലും വലിയ നാശനഷ്ടമുണ്ടാക്കി. രാത്രി ഉണ്ടായശക്തമായ കാറ്റിലുംമഴയിലുംഅതിയാമ്പൂർകാലിക്കടവ്റോഡിൽവൻമരംമറിഞ്ഞുവീണു.ചാമുണ്ഡിക്കുന്നിലെ അശോകൻ്റെ വീട്ടിലെ കിണർ ഇടിഞ്ഞ് താണു. മുക്കൂടിലെ ഭാസ്ക്കരൻ്റെ വീടിൻെറ ഒരു ഭാഗം തകർന്നു. രാത്രിഉണ്ടായശക്തമായകാറ്റിലും മഴയിലുംനെല്ലിക്കാട്ട്മാങ്ങോട്ട്കെ. യമുനയുടെലൈഫ് ഭവന പദ്ധതിയിൽനിർമ്മിക്കുന്നവീടിനോട്ചേർന്നുള്ളമതിൽപൂർണ്ണമായുംതകർന്നു. വീടിന് കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്തെ(സിപിഎം ബല്ലലോക്കൽ കമ്മിറ്റി അംഗം)ബി.എം കൃഷ്ണ ൻ്റെ തെങ്ങ്, കവുങ്ങുകൾ,വിവിധകാർഷിക വിഭവങ്ങൾ നശിച്ചു. യമുനയ്ക്ക്ഒരു ലക്ഷം രൂപയുടെയും, കൃഷ്ണന്50,000 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. കൊവ്വൽ പള്ളിയിലെ ജലീലിൻ്റെ വീട്ട് മതിൽ തകർന്നു. ഈ ഭാഗത്ത് നിരവധി മതിലുകൾ തകർന്നു.
0 Comments