കാഞ്ഞങ്ങാട് : കഴിഞ്ഞ 15ന് പുലർച്ചെ പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചപ്പോൾ പ്രതിസലിം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കസ്റ്റഡിയിലായി. പാൻ്റും ഷർട്ടും പ്രതി തന്നെ പൊലീസിൽ ഹാജരാക്കി നൽകുകയായിരുന്നു. വസ്ത്രങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും സയൻ്റിഫിക് വിഭാഗം ശേഖരിച്ച മണ്ണും പൂഴിയുമുൾപ്പെടെയുള്ള വയും കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയിൽ നിന്നും കവർച്ച ചെയ്ത് കൂത്തുപറമ്പിൽ വിൽപ്പന നടത്തിയ സ്വർണാഭരണം ഇനി കണ്ടെടുക്കാനുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്ന് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദ് പറഞ്ഞു.
0 Comments