Ticker

6/recent/ticker-posts

കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:ദേശീയ പാതയിൽകാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു മൂലക്കണ്ടം വിഷ്ണുമംഗലം വളവിൽ ആണ് അപകടം
മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. ആലപ്പുഴ ചെക്യാർപുറത്തെ ശ്രീനാഥ് 28, ആലപ്പുഴയിലെ അനന്തകൃഷ്ണൻ 36, എറണാകുളത്തെ അനന്തു 21 എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ
  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇലക്ട്രിക് പോസ്റ്റ് തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി ബന്ധം കുറച്ച് നേരത്തേക്ക് നിലച്ചു. 
Reactions

Post a Comment

0 Comments