ചിറ്റാരിക്കാൽ :ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ചിറ്റാരിക്കാൽ കമ്പല്ലൂരിലെ പി.വി.സിദ്ധുനാഥ് 20 പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലാണ്.
കമ്പല്ലൂരിലെ പി.വി.സുരേന്ദ്ര നാഥാണ് 49 അറസ്റ്റിലായത്. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ
പ്രേംലാൽ
ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്ദുർഗ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും.
പ്രതിക്കെ
തിരെ ചിറ്റാരിക്കാൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് റജിസ്ട്രർ ചെയ്തു. സുരേന്ദ്ര നാഥ് ഇന്നലെ വൈകീട്ട് വീട്ടിൽ വെച്ച്
ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ് ക്രീം ബോൾ ആസിഡ് സിദ്ധുനാഥിൻ്റെ മേൽ വീണത്. പുറത്താണ് ആസിഡ് ബോൾ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ തന്നെ
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുൻപ് ഭാര്യയെ പ്രതി മദ്യ കുപ്പി
പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ നിലനിൽക്കുന്ന കേസ് പിൻവലിക്കണമെന്നാവശ്യ
0 Comments