കാഞ്ഞങ്ങാട് :കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മൂന്ന് പേർ അറസ്റ്റിൽ.
കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ , പറക്കളായി ഏഴാംമൈൽ സ്വദേശി ഗഫൂർ , ബേക്കൽ മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായത് മുഖ്യ പ്രതി കെ. രതീശൻ്റെ റിയൽഎസ്റ്റേറ്റ് ഇടപാട് പങ്കാളികളാണെന്നാണ് സൂചന. കോടികളുടെ സ്വർണ ഇടപാട് നടത്തിയ മുഖ്യ പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിേ കേരളം വിട്ടതായി പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.
0 Comments