Ticker

6/recent/ticker-posts

രോഗിയുമായി മദ്യ ലഹരിയിൽ ഓടിച്ച ആംബുലൻസും ഡ്രൈവറും പിടിയിൽ

ചെറുവത്തൂർ :രോഗിയുമായി മദ്യ ലഹരിയി ഓടിച്ച ആംബുലൻസും ഡ്രൈവറും പൊലീസ് 
പിടിയിൽ. ഇന്ന് പുലർച്ചെ 3 മണിയോടെ പിലിക്കോട് കാലിക്കടവ് ദേശീയ പാതയിൽ നിന്നു മാണ് ചന്തേര എസ്.ഐ എൻ . വിപിൻ്റെ നേതൃത്വത്തിൽ ആംബുലൻസ് പിടികൂടിയത്. കാലിക്കടവ് ഭാ
ഗത്ത് നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലൻസിലെ ഡ്രൈവറാണ് മദ്യ ലഹരിയിൽ ഉണ്ടായിരുന്നത്. അപകടാവസ്ഥയിൽ ഓടിയ ആംബുലൻസിൽ നിന്നും നാട്ടുകാർ രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി അയച്ചു. വിവരമറിഞ്ഞെത്തിയ
പൊലീസ് ദേശീയ പാതയിൽ നിന്നും ആംബുലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആംബുലൻസ് ഓടിച്ച മുന്നാടിലെ ടി.ജയനെ 38 തിരെ കേസെടുത്തു. അറസ്റ്റ് ചെയ്തു.
Reactions

Post a Comment

0 Comments