ചിറ്റാരിക്കാൽ :കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം കണ്ടെ
ത്തി. ചിറ്റാരിക്കാൽ 25ലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കിണർ വ്യത്തിയാക്കുന്നതിനിടെ ഇന്ന് വൈകീട്ടാണ് കണ്ടത്. അസ്ഥികൂടത്തിന്
മാസങ്ങളുടെ പഴക്കമുണ്ടെന്ന് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ
പ്രേംലാൽ ഉത്തരമലബാറിനോട് പറഞ്ഞു. എസ്. ഐ അരുണൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് വെച്ച് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്ലാൻ്റും ഷർട്ടിൻ്റെയും ഭാഗങ്ങൾകണ്ടെത്തി. 40 വയസുള്ള പുരുഷൻ്റെ അസ്ഥികൂടെ മെന്നാണ് സംശയം. അടുത്തിടെ കാണാതായ യുവി ൻ്റെ താ ണോ അസ്ഥികൂട മെന്ന് പൊലീസ് പരിശോധിക്കുന്നു.