Ticker

6/recent/ticker-posts

കുട്ടിയെ തട്ടി പോയത് ചുമലിൽ കിടത്തി ഉറക്കമുണർന്ന് ബഹളം വെച്ചപ്പോൾ കൊന്നു കളയുമെന്ന് ഭീഷണി കഴുത്തിൽ പിടിച്ചു

കാഞ്ഞങ്ങാട് : വീട്ടിൽ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയത്
അക്രമിയുടെ ചുമരിൽ കിടത്തിക്കൊണ്ട്.
നടന്ന് പോകുന്നതിനിടെ ഉറക്കമുണർന്ന
പെൺകുട്ടിയുടെ വായ
പൊത്തി പിടിച്ച അക്രമി
കൊന്ന് കളയുമെന്ന് ഭീഷണി മുഴക്കി. പിന്നീട്
 സ്വർണാഭരണങ്ങൾ കവർന്ന ശേഷം 
റോഡരികിലെ വയലിൽ
ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞ വ ളപ്പിൽ ഇന്ന് പുലർച്ചെ 3 മണിക്കാണ്
 നാടിനെ നടുക്കിയ സംഭവം നടന്നത്. വല്യ ഛൻപുലർച്ചെ പശുവിനെ കറുക്കുന്നതിനായി പുറത്തിറങ്ങിയ സമയത്താണ് സംഭവും. വല്യ ഛൻ പശു തൊഴുത്തിലേക്ക് പോയ സമയം വീടിനകത്ത് കയറിയ അക്രമി ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. കാതിലെ ആഭരണങ്ങൾ കവർന്ന ശേഷം വീടിന് 500 മീറ്റർ അകലെ ഗല്ലി യിലാണ്
പെൺകുട്ടിയെ ഉപേക്ഷിച്ചു. 
പെൺകുട്ടി പതിവായി വല്യ ഛനും വല്യമ്മക്കു
മൊപ്പമാണ് ഉറങ്ങാറുള്ളത്. ഇന്നലെ
വല്യമ്മ വിനോദയാത്രക്ക് പോയതിനാൽ
വല്യ ഛനൊപ്പം കിടന്നതായിരുന്നു. വല്യ ഛൻ പുറത്ത് പോയതക്കം
നോക്കി വീട്ടിനുള്ളിൽ കയറിയ അക്രമി ഉറങ്ങി കിടന്ന കുട്ടിയെ ചുമരിൽ കിടത്തി അടുക്കള വാതിൽ വഴി പുറത്തേക്ക് കടന്നു. നടത്തത്തിനിടയിൽ ഞെട്ടിയുണർന്ന് കരഞ്ഞ
പ്പോൾ കൊന്ന് കളയുമെന്ന് പറഞ്ഞ് വായ
പൊത്തി പിടിച്ചു. കഴുത്തിന് പിടിച്ചു
കുട്ടി മിണ്ടാതെ
നിന്നതോടെ സ്വർണകമ്മൽ ഊരിയെടുത്ത് കുട്ടിയെ വയലിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
കഴുത്തിന് ചെറിയ പരിക്കുണ്ട്. ഇവിടെ നിന്നും ഓടി
തൊട്ടടുത്ത വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച ശേഷം ഈ വീട്ടുകാരോട് പെൺകുട്ടി വിവരം പറയുകയായിരുന്നു.  പെൺകുട്ടി ഇപ്പോൾ ജില്ലാ ശുപത്രിയിൽ ചികിൽസയിലാണ്. ജില്ലാ പൊലീസ് മേധാവി പി. ബി ജോയി, ഡി.വൈ.എസ്.പി. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി . ആസാദ് ഉൾപ്പെടെ സ്ഥലത്തെത്തി. പ്രതിയെ
കണ്ടെത്താൻ
വ്യാപക അന്വേഷം  തുടരുകയാണ്. സി. സി. ടി . വി ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടക്കുന്നുണ്ട്. ഫോറൻസിക് വിഭാഗവുമെത്തി. പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കുട്ടി കൂടുതൽ ഉപദ്രവത്തിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. സംഭവം നാടിനെ ഒന്നാകെ ഞെട്ടിച്ചു.
Reactions

Post a Comment

0 Comments