മാധ്യമ പ്രവർത്തകരെ വിളിച്ചു കൂട്ടിയാണ് ഉണ്ണിത്താൻ ആരോപണമുന്നയിച്ചത്. ഓഫീസിനുള്ളിലും വീട്ടിനുള്ളിലും ക്രിയകൾ ചെയ്തതായി നേരിട്ട് കണ്ടെത്തിയിട്ടുണ്ട്. കൈ പത്തി ആകൃതിയിലുള്ള നിരവധി സാധനങ്ങളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം മുഴുവൻ കാര്യവും വെളിപ്പെടുത്താം. ഇതിൻ്റെ ചിത്രങ്ങൾ പുറത്ത് വിടും. ഇതിന് പിന്നിൽ ആരെന്ന് അറിയാം. ബി.ജെ.പിക്കാരും സി.പി.എമ്മുകാരും വീട്ടിൽ കയറി ഇങ്ങനെ ചെയ്യില്ല. ഉണ്ണിത്താൻ പറഞ്ഞു. കെ. പി. സി. സി സെക്രട്ടറി ബാലകൃഷ്ണൻ പറഞ്ഞ ആരോപണം തെളിയിച്ചാൽ പാർട്ടി അംഗത്വവും എം.പി സ്ഥാനവും ഒഴിയാൻ തയാറാണെന്നും ഉണ്ണിത്താൻ വെല്ല് വിളിച്ചു.
0 Comments