Ticker

6/recent/ticker-posts

സാധനം വാങ്ങാൻ കടയിലെത്തിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവും പിഴയും

കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ   കേസിൽ പ്രതിക്ക് ആറ് വർഷം തടവും പിഴയും.കരിവേടകം  അലിൻതാഴെ യിലെ ബി. ഗോവിന്ദൻ. എന്ന  ഗോപി 52യെയാണ്
 ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ  കോടതി ജഡ്ജ് സി.
സുരേഷ് കുമാർ ശിക്ഷിച്ചത്.
  6 വർഷം തടവിനും 25,000 രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ  3 മാസം അധിക  തടവിനു മാണ് ശിക്ഷ വിധിച്ചത്.
  ശിക്ഷാ നിയമം 354 (A)(1)(i) പ്രകാരം 1 വർഷം കഠിന തടവും ,10 r/w 9(m)പ്രകാരം 5 വർഷം സാധാരണ തടവും,25,000/രൂപ  പിഴയും, പിഴ  അടച്ചില്ലെങ്കിൽ 3 മാസം  അധിക തടവിനും ആണ് ശിക്ഷ  .ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ,കുട്ടിക്ക് 8 വയസ് പ്രായമുള്ള 
സമയത്താണ് പീഡനം.
2019  വർഷത്തിൽ കുട്ടി മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത വൈകുന്നേരം പ്രതിയുടെ കടയിൽ സാധനം വാങ്ങാൻ പോയസമയത്തായിരുന്നു പീഡനം. 
പ്രതി കുട്ടിയെ
കടയുടെ അകത്തേക്ക്  വിളിച്ച്
കൊണ്ട് പോയി
 സ്റ്റൂളിൽ ഇരുത്തി  ലൈംഗിക അതിക്രമണം  നടത്തിയെന്നാണ് കേസ്.  ബേഡകം 
പൊലീസ്   രജിസ്റ്റർ ചെയ്ത  കേസിലാണ്  കോടതി വിധി .  കേസിൽ
അന്വേഷണം  പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന എം.
ഗംഗാധരൻആയിരുന്നു. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക്  സ്പെഷ്യൽ  കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ.  ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments