Ticker

6/recent/ticker-posts

അതിഥി തൊഴിലാളിയുടെ മകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി അഭിനന്ദനവുമായി നാട്ടുകാർ

നീലേശ്വരം : എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയം
നേടിയഅതിഥി തൊഴിലാളിയുടെ മകൾക്ക് 
 അഭിനന്ദനവുമായി നാട്ടുകാർ.
കൊട്രച്ചാലിൽ 25 വർഷത്തോളമായി താമസിക്കുന്ന കൊടുങ്ങുസ്വാമി - തങ്കമുത്തു ദമ്പതികളുടെ മകൾ
കെ.കാവ്യയാണ്
ബങ്കളം കക്കാട് സ്കുളിൽ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ്  വിജയ തിളക്കം നേടിയത്.
 കാവ്യയെ നാട്ടുകാരും
സി പി  എം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റിയും അനുമോദിച്ചു. നീലേശ്വരം ഏരിയാ കമ്മിറ്റിയംഗം  പി.പി.മുഹമ്മദ് റാഫി ലോക്കൽ സെക്രടറി പി. വി. സതീശൻ കമ്മിറ്റിയംഗങ്ങളായ വേണു ,ചന്ദ്രൻ ഓർച്ച വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ബാബു എന്നിവർ അനു
മോദന ചടങ്ങിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments