കാഞ്ഞങ്ങാട് :17 കാരൻ ഓടിച്ച ബുള്ളറ്റ് കാറിൽ തട്ടി മറിഞ്ഞു. ബുള്ളറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. 17 കാരന് വാഹനം ഓടിക്കാൻ നൽകിയ ഉടമയുടെ പേരിൽ മേൽപ്പറമ്പ
പൊലീസ് കേസെടുത്തു. കൂളിക്കുന്ന് അണിഞ്ഞ
റോഡിലെ അബ്ദുൾ ഖാദറിനെതിരെയാണ് കേസ്. മാങ്ങാട് വെച്ചാണ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തത്. ഹെൽമറ്റ് ധരിക്കാതെ ഓടിച്ച് വന്ന ബുള്ളറ്റ് കാറിൽ തട്ടുന്നത് നേരിൽ കണ്ട് പൊലീസ് നടപടിയെടുക്കുകയായിരുന്നു.
0 Comments