Ticker

6/recent/ticker-posts

പുറത്താക്കിയ നേതാക്കളെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം

കാഞ്ഞങ്ങാട് :കെ.പി സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള 4 കോൺഗ്രസ് നേതാക്കളെ പുറത്താക്കിയ കെ.പി സി സി 
നടപടിക്ക് എതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പെരിയ ടൗണിൽ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്ന് രാത്രിയായിരുന്നു ഒരു സംഘം പ്രവർത്തകർ നടപടിക്ക് വിധേയരായവരെ അനുകൂലിച്ച് പ്രകടനം സംഘടിപ്പിച്ചത്.
പാർട്ടിയെ വളർത്താനായി നടന്ന നേതാക്കൾക്ക് അഭിവാദ്യം അർപ്പിക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തി
കൊണ്ടുള്ള പ്രകടനമാണ് പെരിയ ടൗണിൽ നടന്നത്.
കെ.പി സി സി നേതൃത്വത്തിൻ്റെ പുറത്താക്കൽ നടപടിക്കെതിരെ കോൺഗ്രസ് ശക്തി കേന്ദ്രത്തിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രകടനം വരും ദിവസങ്ങളിൽ തുടർചലനമുണ്ടാക്കും.

Reactions

Post a Comment

0 Comments