കാഞ്ഞങ്ങാട് : കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ സമ്മർദ്ദത്തിലാക്കി 25 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അധ്യാപകർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു.ഏകാധിപത്യ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ നേതൃത്വത്തിലാണ്കൂട്ട അവധിയെടുത്ത് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത് .വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥ വളർത്തുന്ന തെറ്റായ നയങ്ങളിൽ നിന്നു൦ ജനങ്ങൾ നൽകിയ ഷോക് ട്രീറ്റ്മെൻ്റ് ഉൾക്കൊണ്ടുകൊണ്ട് പിന്നോട്ട് പോകണമെന്ന് കെ.പി.സി.സി. സെക്രട്ടറി എം. അസൈനാർ യോഗം ഉദ്ഘാടനം ചെയ്ത് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.ടി. ബെന്നി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പി. വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയു൦ അവകാശ പോരാട്ടങ്ങൾക്ക് ഏതറ്റ൦ വരെയും പോരാടാൻ കെ.പി.എസ്.ടി.എ സമരസജ്ജമാണെന്ന് സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരീഷ് പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ പി. ശശിധരൻ, കെ. അനിൽകുമാർ, പ്രശാന്ത് കാനത്തൂർ,യൂസുഫ് കൊട്യാടി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ടി. രാജേഷ് കുമാർ, കെ. ഗോപാലകൃഷ്ണൻ, കെ.വി. ജനാർദ്ദനൻ, പി. ചന്ദ്രമതി, എം.കെ. പ്രിയ, കെ.സന്ധ്യ, കെ ശശീന്ദ്രൻ, പി. ജലജാക്ഷി,ബിജു അഗസ്റ്റിൻ അലോഷ്യസ് ജോർജ്, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ നികേഷ് മാടായി, വിമൽ അടിയോടി, സബ് ജില്ലാ ഭാരവാഹികൾ പ്രകടനത്തിന് നേതൃത്വം നൽകി. ജില്ലാ ട്രഷറർ ജോമി ടി. ജോസ് നന്ദി പറഞ്ഞു.
0 Comments