Ticker

6/recent/ticker-posts

വനത്തെ കാക്കാൻ 45 അംഗ സേന റെഡി

കാഞ്ഞങ്ങാട് : ജില്ലയിൽ വനത്തെ കാക്കാൻ അവർ നിയമിതരായിരിക്കുന്നു. നായാട്ടു സംഘത്തെ ഭയപ്പെടാതെ വന്യമൃഗങ്ങൾക്കിനി കാട്ടിൽ വിഹരിക്കാം. വന സംരക്ഷണത്തിനായി 4 5 വനപാലകരെ സംസ്ഥാന സർക്കാർ ജില്ലയിൽ നിയമിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെല്ലാം ചുമതലയേറ്റു. വന സംരക്ഷണ സേനയെന്ന പേരിൽ ഒരു വിംഗ് ഉണ്ടെങ്കിലും അംഗബലമില്ലാത്തതിനാൽ പ്രവർത്തനം തീർത്തും നിർജീവാവസ്ഥയിലായിരുന്നു. 45 പേർ കൂടി സംഘത്തിലെത്തിയ തോടെ വന സംരക്ഷണ പ്രവർത്തനം പതിന്മടങ്ങ് ഊർജിതമായി. ജില്ലയിലെ ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റിലടക്കം വലിയ ഉണർവാണുണ്ടായത്. ഏത് പാതിരാത്രിയിലും വനത്തിനുള്ളിൽ കയറി തിരച്ചിൽ നടത്താനും നായാട്ടു സംഘങ്ങളെ പിടികൂടാനും സർവവജ്ജരാണവർ. മൃഗവേട്ടക്കാർ ഇനി ഭയക്കണം. പിടി വീഴും ഉറപ്പ്. രണ്ട് തവണയായി എട്ടംഗ നായാട്ടു സംഘത്തെയാണ് അടുത്ത ദിവസങ്ങളിലായി ഇവർ നടത്തിയതി രച്ചിലിൻ കുടുങ്ങിയത്.

Reactions

Post a Comment

0 Comments