കാഞ്ഞങ്ങാട് :കോട്ടച്ചേരിയിൽ സർവീസ് റോഡ് ഇടിഞ്ഞു താണു. നാഷണൽ റേഡിയോ ഇലക്ട്രോണിക്സിന് തൊട്ട് മുന്നിൽ സർവീസ് റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. സർവീസ് റോഡിനടിയിൽ ഗ്യാസ് പൈപ്പ് ഇടുന്നതിൻ്റെ ജോലി നടന്ന് വരികയാണ്. ഈ ഭാഗത്ത് പൈപ്പിടൽ പൂർത്തിയാക്കി മണ്ണിട്ട് മൂടുകയും കഴിഞ്ഞ ദിവസം ഇതിന് മുകളിൽ കോൺഗ്രീറ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രി പെയ്ത മഴയിൽ വെളളം താഴുകയും കോൺഗ്രീറ്റ് ഭാഗമുൾപ്പെടെ പൊട്ടി വലിയ കുഴി രൂപപ്പെടുകയായിരുന്നു. അപകടം മുന്നിൽ കണ്ട് പരിസരത്തുള്ളവർ ഇവിടെ നടപടി സ്വീകരിച്ചിട്ടുണ്ട്.
0 Comments