പയ്യന്നൂർ :
വീട് കുത്തി തുറന്ന് വൻകവർച്ച.ലോക്കറിൽ നിന്നും പതിനാറ് ലക്ഷം രൂപ വില വരുന്ന ആഭരണങ്ങൾ കവർച്ച ചെയ്തു. മാതമംഗലം പാണപ്പുഴ റോഡിലെ പി.ജയപ്രസാദിൻ്റെ വിട്ടി ലാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. ഇന്നലെ രാത്രിക്കും രാവിലെക്കു മിടയിലാണ് കവർച്ച. വീടിൻ്റെ മുൻ വശം വാതിൽ തകർത്തായിരുന്നു കവർച്ച. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. 23 പവൻ സ്വർണാഭരണങ്ങൾ, രണ്ട് സെറ്റ് വീതം വെള്ളി, ഡയമണ്ട് ആഭരണങ്ങൾ, ഡയമണ്ട് മോതിരം, കമ്മൽ എന്നിവ നഷ്ടപ്പെട്ടു. പെരിങ്ങോം പൊലീസ് കേസെടുത്തു.
0 Comments