പയ്യന്നൂർ :പള്ളിയിലേക്ക് പോയ16 വയസുകാരനെ കാണാതാ
യതായി പരാതി. പയ്യന്നൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള മഷ്റൂഖിൻ്റെ മകൻ മഹറൂഫിനെയാണ് കാണാതായത്. ഇന്നലെ സന്ധ്യക്ക് വീടിനടുത്തുള്ള പള്ളിയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. രാത്രി തിരിച്ചെത്താത്തതിനെ തുടർന്ന് രാവിലെ മാതാവ് പൊലീസിൽ പരാതി നൽകി. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. അതിനിടെ കുട്ടി മുംബൈയിൽ എത്തിയതായും സുരക്ഷിതമാണെന്നും വിവരമുണ്ട്.
0 Comments