Ticker

6/recent/ticker-posts

കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളക്കെട്ടിൽ വിണ് അപകടം നാട് കണ്ണീരിൽ

കാഞ്ഞങ്ങാട്: ചീമേനിയിൽ 10 വയസ്സുള്ള
ഇരട്ട സഹോദരങ്ങൾ കൽപ്പണയിലെ 
വെള്ളക്കെട്ടിൽ
മുങ്ങിമരിച്ചത് കളിക്കുന്നതിനിടെ.
കളിക്കുന്നതിനിടെ അബദ്ധത്തിൽ
 വീട്ടിനടുത്തുള്ള കൽപണയിലെ വെള്ളക്കെട്ടിൽ കുട്ടികൾ വീഴുകയായിരുന്നു. കുട്ടികളെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ
വൈകീട്ട് 6 മണിക്കാണ് ഇരുവരെയും വെള്ളക്കെട്ടിൽ വീണ് കിടക്കുന്നതായി
 കണ്ടെത്തിയത്.
ചീമേനി കനിയന്തോലിലെ 
രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ ഇരട്ട മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. വീട്ടിനടുത്തുള്ള ഉപേക്ഷിച്ച കൽപ്പണയിലെ വെള്ളത്തിൽ 
വൈകീട്ട് 5 മണിക്ക് ശേഷം വീണെന്നാണ് കരുതുന്നത്.
വീട്ടിൽ നിന്ന് സൈക്കിളിൽ കളിക്കാൻ പോയ കുട്ടികളെ  കാണാത്തതിനെ തുടർന്ന്  വീട്ടുകാർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ കൽപ്പണയിലേക്കിറങ്ങി പോകുന്ന റോഡിൽ കുട്ടികളുടെ സൈക്കിൾ കണ്ടെത്തി. വെള്ളക്കെട്ടിനടുത്തുള്ള ചെളിയിൽ കുട്ടികളുടെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ വെള്ളക്കെട്ടിൽ വീണ് കിടക്കുന്നതായി
 കണ്ടെത്തിയത്. ഇരുവരും ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്. ആദ്യം ചീമേനിയിലെ സ്വകാര്യ
ആശുപത്രിയിലെത്തിച്ചു.   മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിൽ. ചീമേനി പൊലീസ് കേസെടുത്തു. കുട്ടികളുടെ മരണം നാടിനെ ഒന്നാകെ കണ്ണീരിലാക്കി.
Reactions

Post a Comment

0 Comments