കാഞ്ഞങ്ങാട് : ചിറ്റാരിക്കാലിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന് പേർ പിടിയിൽ.
ചിറ്റാരിക്കാൽ തയ്യേനി സ്വദേശികളായ
സിബിൻ ലൂക്കോസ് 21, എബിൻ ടോം ജോസഫ് 18, ജസ്റ്റിൻ ജേക്കബ് 21 എന്നിവരാണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്.
200 ൽ അധികം പേരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായി നിഗമനം.
ഒന്നര വർഷമായി യുവാക്കൾ നഗ്നചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു വെന്ന് കണ്ടെത്തിയെന്നാണ് സൂചന. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുതൽ മുതിർന്ന് സ്ത്രീകളുടെ വരെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. മലയോരത്തെ വിവിധ ഭാഗങ്ങളിലുള്ള യുവതികളുടെ ഫോട്ടോേ ശേഖരിച്ച് ആപ്പ് ഉപയോഗിച്ച് അശ്ലീല ചിത്രം ചേർത്ത് പ്രചരിപ്പിച്ചതായാണ് വിവരം. യുവതിജില്ലാ പൊലീസ്മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ്'. പ്രതികളുടെ ഫോൺ പിടിച്ചെടുത്ത്സൈബർ സെല്ലിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.
0 Comments